വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണത്തിന് 281.31 കോടി രൂപ

മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വനവും വന്യ ജീവി സംരക്ഷണവും വകുപ്പിനായി 2022-23 സാമ്പത്തി വര്‍ഷത്തില്‍ 281.31 കോടി രൂപയാണ് വകയിരുത്തിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 30.11 കോടി രൂപ കൂടുതലാണ്. വനാതിര്‍ത്തികളുടെയും വനപരിധിയിലുള്ള സ്ഥലങ്ങളുടെയും സർവേ, അതിര്‍ത്തി തിരിക്കല്‍, വനവൽക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കായി 26 കോടി രൂപ അനുവദിച്ചു.
ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി 10 കോടി രൂപ വകയിരുത്തി. മനുഷ്യ-വന്യ
മൃഗ സംഘര്‍ഷ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ദീർഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി 25 കോടി രൂപ വകയിരുത്തി. ഇതില്‍ 7 കോടി രൂപ വകയിരുത്തിയിരിക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ട പരിഹാരം നല്‍കാനാണ്.
Read Also : ബജറ്റ് 2022; ലൈഫ് പദ്ധതിക്ക് 1871.82 കോടി
ഇതിന് പുറമേ മലയോര മേഖലയിൽ ഉല്‍പാദിപ്പിക്കപ്പെടുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും കേടുകൂടാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനുള്ള കോള്‍ഡ് ചെയിന്‍ സൗകര്യം ശക്തിപ്പെടുത്തുന്നതിനായി 10 കോടി രൂപ വകയിരുത്തി.
നാളികേര വികസനത്തിന് 73.90 കോടി രൂപ വകയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം കണക്കിലെടുത്ത്ശാസ്ത്രീയമായ രീതിയില്‍ കാര്‍ബണ്‍ തുല്യതാ കാര്‍ഷിക രീതികള്‍ക്ക് പ്രാത്സാഹനം നല്‍കുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6 കോടി രൂപയാണ് വകയിരുത്തുന്നത്.
Story Highlights: 281.31 crore for protection of forests and wildlife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here