Advertisement

സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ

March 11, 2022
Google News 2 minutes Read

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. ഇതുസംബന്ധിച്ച വിശദമായ ടൈം ടേബിള്‍ സിബിഎസ്ഇ പുറത്തിറക്കി. 10ാം ക്ലാസ് പരീക്ഷകള്‍ 2022 മെയ് 24നും 12ാം ക്ലാസ് പരീക്ഷ 2022 ജൂണ്‍ 15നും അവസാനിക്കും. വിശദമായ ടൈം ടേബിള്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.inല്‍ ലഭ്യമാണ്.

കൊവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാർത്ഥികള്‍ക്ക് തയ്യാറെടുപ്പ് നടത്താന്‍ മതിയായ സമയമുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും വിവിധ വിഷയങ്ങളിലെ പരീക്ഷ. സിബിഎസ്ഇ ടേം 2 ബോര്‍ഡ് പരീക്ഷകളുടെ കലണ്ടര്‍ അനുസരിച്ച് എല്ലാ പേപ്പറുകളും ഓഫ്‌ലൈനിലായിരിക്കും. ചോദ്യപേപ്പറുകള്‍ പരിശോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് 15 മിനിറ്റ് സമയം നല്‍കും.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

പരീക്ഷാര്‍ഥികള്‍ എല്ലാ കൊവിഡ് സുരക്ഷാ നടപടികളും സാമൂഹിക അകലവും പാലിക്കണം. എല്ലാ ഉദ്യോഗാര്‍ഥികളും അവരുടെ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. സിബിഎസ്ഇ ടേം 2 ടെസ്റ്റ് 120 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും. സിബിഎസ്ഇ ടേം 2 പരീക്ഷകള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ്, സ്‌കൂളുകളില്‍ പ്രായോഗികവും ആന്തരിക മൂല്യനിര്‍ണയ പരീക്ഷകളും ഉണ്ടായിരിക്കും. 26 രാജ്യങ്ങളില്‍ കൂടി പരീക്ഷ നടത്തേണ്ടതുണ്ടെന്നും രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് സാധ്യമല്ലെന്നും സിബിഎസ്ഇ അറിയിച്ചു.

Story Highlights: cbse-class-10-12-term-2-exams-2022-from-april-26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here