തയാറാക്കിയിരിക്കുന്നത് ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള ബജറ്റ് : ധനമന്ത്രി

ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള ബജറ്റാണ് തയാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിലുള്ള സാഹചര്യത്തിൽ മോശമല്ലത്ത, ജനങ്ങളെ അധികം ബാധിക്കാത്ത തരത്തിൽ, എന്നാൽ മുന്നോട്ട് പോകാൻ ഉതകുന്ന ബജറ്റാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ തവണ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ വേർഷനാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ എല്ലാം നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയർത്താൻ നികുതി വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയർന്നേക്കു.
അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൻ പറഞ്ഞു. കേരളത്തിൽ നിലവിൽ സാമ്പത്തിക വളർച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റിൽ മുൻഗണന ഉണ്ടാകും. ജനങ്ങൾക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Story Highlights: finance minister response on kerala budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here