Advertisement

‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

March 11, 2022
3 minutes Read
govt declares work near home project

‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴിൽ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാർക്കുൾപ്പെടെ തൊഴിലുകളഉടെ ഭാഗമാകാൻ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി വക്കുന്നതായി ധനമന്ത്രി അറിയിച്ചു. ( govt declares work near home project )

കൊവിഡാനന്തരവും വർക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങൾ നിലനിൽക്കാനും വലിയ അളവിൽ തുടർന്ന് പോകാനുമാണ് സാധ്യതയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ലോകമെമ്പാടുമുള്ള കമ്പനികൾക്കായി ഓൺലൈനായി തൊഴിലെടുത്ത് നൽകുക എന്ന സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടിയാണ് ‘വർക്ക് നിയർ ഹോം’ പദ്ധതി.

Read Also : കണ്ണൂരിൽ പുതിയ ഐടി പാർക്ക്; ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സംവിധാനവും പ്രഖ്യാപിച്ചു

സ്വകാര്യ സംരംഭകർക്ക് സാങ്കേതിക സഹായവും സ്ഥല സൗകര്യവും നൽകുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഓരോ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കിലും 25,000-50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും അടിസ്ഥാന വ്യാവസായിക സൗകര്യങ്ങളും ഉണ്ടായിരിക്കും. ഇതിനായി കിഫ്ബിക്ക് കീഴിൽ 200 കോടി രൂപ കോർപസ് ഫണ്ടായി വകയിരുത്തും. പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡ്‌സ്ട്രീസിൽ നടപ്പാക്കും.

Story Highlights: govt declares work near home project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top