Advertisement

കേരള ബജറ്റ് ; ടൂറിസം മേഖലയ്ക്ക് 362.15 കോടി

March 11, 2022
1 minute Read

ടൂറിസം മേഖലയ്ക്ക് 362.15കോടി അനുവദിച്ചു. പലിശ കുറഞ്ഞ വായ്പ റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തും. ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾക്കായി 1000 കോടി വായ്പ നൽകും. ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ സംഘടിപ്പിക്കുനതിന് 15 കോടിയും ബീച്ച് ടൂറിസം സമുദ്ര യാത്ര പദ്ധതിക്ക് അഞ്ച് കോടിയും നൽകും. കൂടാതെ കാരവാൻ പാർക്കുകൾക്ക് അഞ്ച് കോടിയും അനുവദിക്കും.

15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി അനുവദിക്കും പഴശ്ശി ഡാം പദ്ധതിക്ക് 10 കോടിയും നൽകും. 2000 വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിക്കാൻ 16 കോടി അനുവദിക്കും. പി കൃഷ്ണപിള്ള,ചെറുശ്ശേരി, എം എസ് വിശ്വനാഥൻ, എന്നിവരുടെ പേരിൽ സംസ്കാര കേന്ദ്രങ്ങൾ സ്ഥാപിക്കും. പണ്ഡിറ്റ് കറുപ്പൻ സ്‌മൃതി മണ്ഡപത്തിന് 30 ലക്ഷവും ചവറ അച്ചൻ സ്മാരകത്തിന് ഒരു കോടിയും അനുവദിച്ചു. കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദത്തിന് രണ്ട് കോടിയും വകയിരുത്തും.

മൺറോതുരുത്തിന് രണ്ട് കോടി. അഴീക്കൽ ബേപ്പൂർ, കൊല്ലം പൊന്നാനി തുറമുഖങ്ങൾക്ക് 41.5 കോടി യും വിഴിഞ്ഞം, തങ്കശേരി തുറമുഖങ്ങൾക്ക് 10 കോടിയും അനുവദിച്ചു. ആലപ്പുഴ തുറമുഖം 2.5 കോടിയും ബേപ്പൂർ തുറമുഖം ആഴംകൂട്ടാൻ 15 കോടിയും അനുവദിച്ചു. കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടിയും നൽകും. കൊച്ചിയിലെ യാത്രാ സൗകര്യ വികസനത്തിന് 10 കോടിയും അനുവദിക്കും.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

കൂടാതെ റോഡുമാർഗമുള്ള ചരക്ക് നീക്കത്തിൽ 20 ശതമാനം ഷിപ്പിംഗിലേക്ക് വഴിതിരിച്ച് വിടുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് തീരദേശ ഷിപ്പിംഗ്. തീരദേശ ഗതാഗത പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 10 കോടിയായി ഉയർത്തി.

അതേസമയം സംസ്ഥാന ബജറ്റിലെ വികസന പദ്ധതികൾക്കുള്ള ഫണ്ട് കിഫ്ബിയിലൂടെയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലുറപ്പ് മേഖലയിലും കിഫ്‌ബി പങ്കാളിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Kerala Budget; 362.15 crore for tourism sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top