Advertisement

കേരള ബജറ്റ് 2022; കുടുംബശ്രീക്ക് 260 കോടി അനുവദിച്ചു

March 11, 2022
2 minutes Read
kudumbasree

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത പ്രഖ്യാപനം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 10.23 ശതകോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷം 12 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക യജ്ഞം നടത്തുന്നതാണ്.

മറ്റ് ഘടകങ്ങള്‍ ഉള്‍പ്പെടെ ഇതിനായി 3827.69 കോടി രൂപ കേന്ദ്രവിഹിതം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ 2022- 23ലെ കേന്ദ്രബജറ്റില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം കാല്‍ലക്ഷം കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത് ഏറെ ആശങ്കാജനകമാണ്. തൊഴിലുറപ്പ് പദ്ധതിക്കായി സമയബന്ധിതമായി വിഹിതം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് പദ്ധതിയെ ദുര്‍ബലപ്പെടുത്തുമെന്നും ആശങ്കയുണ്ട്.

കുടുംബശ്രീ പദ്ധതികളുടെ വിഹിതത്തിന് പുറമേ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നൈപുണ്യ പദ്ധതിക്കും ഇത്തവണ കേരള ബജറ്റില്‍ ഇടംനല്‍കിയിട്ടുണ്ട്.

വിവിധ തൊഴില്‍ ദായക പദ്ധതിയിലൂടെ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം നല്‍കും. നൈപുണ്യ കേരളം പദ്ധതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങളിലൂടെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് എട്ട് ലക്ഷം യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. അട്ടപ്പാടി, തിരുനെല്ലി, മറയൂര്‍ തുടങ്ങി പ്രത്യേക പരിഗണന നല്‍കേണ്ട ആദിവാസി മേഖലകളിലെ 500 യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കും.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി സുസ്ഥിരമായ ഉത്പന്ന-വിതരണ ശൃംഖല രൂപീകരിക്കുെ. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി കോര്‍പറേഷന്‍ പരിധികളിലാണ് പദ്ധതി തുടങ്ങുക. 14 ബ്ലോക്കുകളില്‍ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററുകളും മൂന്ന് റീജിയണല്‍ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്ററുകളും ആരംഭിക്കും .

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമത്തിനും വേണ്ടി 14 ജില്ലകലിലും ട്രാന്‍സ് ജെന്‍ഡര്‍ ഫോറം രൂപീകരിക്കും.

അയല്‍കൂട്ട അംഗങ്ങളെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയും പൊതുസമൂഹത്തിലെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്ത്രീപക്ഷ നവകേരളം’ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. തുല്യ നീതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ജന്‍ഡര്‍ ക്ലബ്ബുസള്‍ ആരംഭിക്കും.മദ്യാസക്തിക്ക് അടിമകപ്പട്ടവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും അവരുടെ കുടുംബത്തിന് മാനസികവും സാമൂഹികവും സാമ്പത്തികവുമായി പിന്തുണ ഉറപ്പുവരുത്തുന്നതിനുമായി ബോധന എന്ന കൂട്ടായ്മ
സംഘടിപ്പിക്കും.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും ഇവരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനും സമൂഹിക, സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിവിധ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള അറിവുകള്‍ നല്‍കുന്നതിനുള്ള പൊതുവേദി സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനും ആയതിലൂടെ 306790 യുവതികളെ അംഗങ്ങളാക്കാനും കുടുംബശ്രീയ്ക്ക് സാധിച്ചിട്ടുണ്ട്. ഓക്‌സിലറി ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ഉപജീവന മാര്‍ഗം കണ്ടത്തി പ്രാദേശിര സാമ്പത്തിക വികസനത്തിനും ദാരിദ്രയ നിര്‍മാര്‍ജ്ജനത്തിനുമായി
കുറഞ്ഞ പലിശ നിരക്കില്‍ 500 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശയിളവ് നല്‍കുന്നതിനായി 18 കോടി വകയിരുത്തി.

Story Highlights: kudumbasree, kerala budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top