യുക്രൈനിലെ സുമിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി

യുക്രൈനിലെ സുമിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. സംസ്ഥാന സർക്കാരിന്റെ ചാർട്ടേർഡ് വിമാനത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. വിമാനത്തിൽ വിദ്യാർത്ഥികളടക്കം 180 പേരാണന്നുള്ളത്.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിൽ എത്തിയത്.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. 600 പേരെയായിരുന്നു ട്രെയിന്‍ മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നു. യുക്രൈന്‍ അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തതെന്ന് എംബസി കൂട്ടിച്ചേര്‍ത്തു.
Story Highlights: indian-students-evacuated-from-sumy-last-chartered-flight-reached-kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here