Advertisement

പഞ്ചാബിലെ എഎപി വിജയമെന്നത് ‘ബിജെപിക്കുള്ള വഴിയൊരുക്കല്‍’; സുരേഷ് ഗോപി എംപി

March 11, 2022
1 minute Read

ബിജെപിക്കുള്ള വഴിയൊരുക്കലാണ് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയമെന്ന് സുരേഷ് ഗോപി എംപി. ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് പഞ്ചാബ് വന്നെങ്കില്‍ പഞ്ചാബ് ഞങ്ങളിലേയ്ക്ക് വരുന്നതിന്റെ വഴിയൊരുക്കലാണ്. ഞങ്ങള്‍ അങ്ങോട്ട് വഴിയൊരുക്കണ്ടതില്ല എന്ന് തെളിയിച്ചിരിക്കുന്നു. അത് സംഭവിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയം എന്നത് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരമുഖത്തിറക്കിയവര്‍ക്കേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച ആഹ്ളാദ പ്രകടനത്തിനെത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതികരണം.

Read Also : യുദ്ധം തമാശയല്ല, ഇത് വേർപിരിയലിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ; യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങൾ…

‘കേന്ദ്രഭരണത്തിന്റെ കൊടുക്കലുകളുടേയും ജനങ്ങളുടെ ലഭ്യതകളുടേയും വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ വന്നിട്ടുള്ള, എന്‍ഡിഎ നയിക്കുന്ന ഭരണത്തിനുള്ള ഒരു തിലകച്ചാര്‍ത്താണ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇലക്ഷനാണ് യുപി ഇലക്ഷന്‍. യഥാര്‍ത്ഥ കര്‍ഷകന്‍ അവിടെ ഉണ്ടായിരുന്നു വോട്ട് ചെയ്യാന്‍. അവന് അറിയാമായിരുന്നു ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അതീവ അസംതൃപ്തിയാണ് തനിയ്ക്കുള്ളതെന്ന് ഞാന്‍ ഇപ്പോഴും പറയുന്നു. ഈ നിയമങ്ങളെല്ലാം യഥാര്‍ഥ കര്‍ഷകന്റെ ചോരയ്ക്ക് വിലയും മൂല്യവും കല്‍പ്പിക്കുന്നതായിരുന്നു. അത് ആ കര്‍ഷകര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിജയം,’ അദ്ദേഹം പറഞ്ഞു.

Story Highlights: paving-the-way-for-us-to-come-suresh-gopi-in-aap-victory-in-punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top