യുക്രൈനുമായുള്ള ചര്‍ച്ചകളില്‍ നേരിയ പുരോഗതിയെന്ന് സൂചിപ്പിച്ച് പുടിന്‍; പ്രതീക്ഷയില്‍ ലോകം

യുക്രൈനുമായുള്ള ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പുടിന്‍ പറഞ്ഞത്. ചര്‍ച്ചകളില്‍ പ്രശ്‌നപരിഹാരത്തിന് അനുകൂലമായ ചില പുരോഗതികള്‍ ഉണ്ടാകുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ഉക്രെയ്‌നിലെ ദിമിത്രോ കുലേബയും വ്യാഴാഴ്ച തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയത് സൂചിപ്പിച്ചായിരുന്നു പുടിന്റെ പരാമര്‍ശങ്ങള്‍.
യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പ് റഷ്യ നല്‍കിയിരുന്നു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ മുതല്‍ ആണവയുദ്ധമുണ്ടാകുമോ എന്ന് ലോകം ഭയന്നിരുന്നു. എന്നാല്‍ ഈ ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് റഷ്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യയുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഞങ്ങള്‍ നയതന്ത്രത്തിന് തയ്യാറാണ്, ഞങ്ങള്‍ നയതന്ത്ര തീരുമാനങ്ങള്‍ തേടുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാല്‍ റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ സുസജ്ജമാണെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് യുദ്ധ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകുന്നതിന് വേണ്ടി 24 മണിക്കൂര്‍ നേരത്തേക്ക് വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കണമെന്ന യുക്രൈന്റെ ആവശ്യം റഷ്യ അംഗീകരിച്ചില്ല.
ചര്‍ച്ചയിലെ ചില പരാമര്‍ശങ്ങള്‍ ശുഭസൂചന നല്‍കുന്നതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ അമേരിക്കന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റ് അമേരിക്കന്‍ പ്രസി്ഡന്റ് ജോ ബൈഡനുമായി സംസാരിച്ചുവെന്നാണ് വിവരം.
Story Highlights: Putin says some ‘positive shifts’ in Russia-Ukraine talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here