വിവാഹവാഗ്‌ദാനം നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന് സഹപ്രവർത്തക

വിവാഹ വാഗ്‌ദാനം നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി സഹപ്രവർത്തക രംഗത്ത്. ബംഗളൂരുവില്‍ സംസ്ഥാന ഇന്‍റലിജന്‍സ് വകുപ്പിലെ ഇന്‍സ്‌പെക്‌ടറായ ആർ. മധുസൂദനനെതിരെയാണ് കോണ്‍സ്റ്റബിള്‍ കൂടിയായ യുവതി പരാതിയുമായെത്തിയത്. തന്നെ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭച്ഛിദ്രത്തിന്‍റെ ഗുളികകള്‍ നിര്‍ബന്ധമായി കഴിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ഗോവിന്ദരാജ് നഗർ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയ്ക്ക് 2017 മുതൽ പ്രതിയെ അറിയാം. വിവാഹ വാഗ്‌ദാനം നൽകി ബംഗളൂരുവിലെ റിസോർട്ടില്‍ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില മോശമായി. എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്ന് അഭ്യർത്ഥിക്കുകയും വീണ്ടും വിവാഹ വാഗ്‌ദാനം നൽകുകയും ബന്ധം തുടരുകയും ചെയ്‌തു.
Read Also : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍
യുവതി 2019ൽ ഗർഭിണിയായപ്പോൾ ചിക്കബല്ലാപ്പൂരിലേക്ക് കൊണ്ടുപോകുകയും ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകൾ നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കൂടുതലായപ്പോൾ കോലാറിലെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തി. പിന്നീട്മൂ ടലപാല്യയിലെ വാടകവീട്ടിലാണ് യുവതിയെ താമസിപ്പിച്ചിരുന്നത്.
വീണ്ടും ഗര്‍ഭിണിയായതോടെ യുവതി പൊലീസ് ഉദ്യോഗസ്ഥനെ വിവാഹത്തിന് നിർബന്ധിച്ചു. തുടർന്ന് പ്രതി ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്‌തു. ഇക്കാരണത്താൽ ഗര്‍ഭം അലസിയെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
Story Highlights: The young woman was raped by a police officer who promised to marry her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here