Advertisement

ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന

March 12, 2022
2 minutes Read
ayruveda doctors against ganesh kumar

കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന. ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം ഗണേഷ് കുമാറിൽ നിന്ന് ഉണ്ടായെന്ന് ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി. എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സംഘടനാ നേതാക്കൾ വാർത്താക്കുറിപ്പ് പുറത്തിറക്കി. ( ayruveda doctors against ganesh kumar )

Read Also : പത്തനാപുരം ആശുപത്രിക്കെതിരായ വിമർശനം; ഡോക്‌ടേഴ്‌സിനെ അപമാനിച്ചിട്ടില്ലെന്ന് കെ ബി ഗണേഷ് കുമാർ എം.എൽ.എ

ആയുർവേദ ഡോക്ടർമാരുടെ സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം ഗണേഷ് വിമർശിച്ചിരുന്നു. ‘പുരകത്തുമ്പോൾ വാഴവെട്ടാമെന്ന് കരുതിയിറങ്ങിയ അലവലാതികളാണ് സംഘടനാ നേതാക്കളെന്നായിരുന്നു’ എംഎൽഎയുടെ പരാമർശം. കൊല്ലം, തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാർ ഡോക്ടർമാർക്കെതിരേ രംഗത്തെത്തിയയത്.

Story Highlights: ayruveda doctors against ganesh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top