സെലെൻസ്‌കിയുമായി സംസാരിച്ച് ബൈഡൻ
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. ചർച്ച 49 മിനിറ്റ് നീണ്ടു നിന്നു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും, ബൈഡൻ പ്രഖ്യാപിക്കാൻ പോകുന്ന പുതിയ നടപടികളും വിശദീകരിച്ചു. അധിനിവേശത്തിനു ശേഷമുള്ള ബൈഡന്റെയും സെലെൻസ്‌കിയുടെയും മിക്ക കോളുകളും 30 മുതൽ 40 മിനിറ്റ് വരെയുള്ളതാണ്.
യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തൽ ബൈഡന് നൽകിയതായി സെലെൻസ്‌കി ട്വീറ്റ് ചെയ്തു. സിവിലിയൻ ജനതയ്‌ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കുകയും യുക്രൈന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും റഷ്യയ്‌ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർ നടപടികളും ചർച്ച ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനിൽ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് ജോ ബൈഡൻ ആവർത്തിച്ചു. അത്തരമൊരു സാഹചര്യത്തെ മൂന്നാം ലോകമഹായുദ്ധമായി വിശേഷിപ്പിക്കേണ്ടി വരും. യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ച് നിൽക്കുന്നത് തുടരും. എന്നാൽ നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Story Highlights: biden-detailed-new-measures-to-punish-russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here