നവതിയുടെ നിറവില്‍ ബിആര്‍പി ഭാസ്‌കര്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന് ഇന്ന് 90ാം പിറന്നാള്‍. മാധ്യമപ്രവര്‍ത്തകനായും സാമൂഹ്യ പ്രവര്‍ത്തകനായും സമൂഹത്തിന്റെ നാനാതലങ്ങളില്‍ ബിആര്‍പി ഇന്നും സജീവമായി നിറഞ്ഞുനില്‍ക്കുന്നു.
പത്രപ്രവര്‍ത്തകനായി അരനൂറ്റാണ്ടോളം പ്രവര്‍ത്തിച്ച വ്യക്തി. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ചു. ‘ന്യൂസ് റൂം’ എന്ന പേരില്‍ ബിആര്‍പിയുടെ അനുഭവക്കുറിപ്പുകള്‍ കോറിയിട്ട പുസ്തകം ഓരോ മനുഷ്യനും വായിച്ചിരിക്കണം. പത്രപ്രവര്‍ത്തനം മാത്രമല്ല, അതിനൊപ്പമുള്ള ലോകചരിത്രവും ബിആര്‍പിയുടെ ജീവിതത്തിന്റെ ഏടുകളിലുണ്ട്.
ദി ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെരാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചു. മാധ്യമജീവിതത്തിന്റെ റിട്ടയര്‍മെന്റ് കാലം ബിആര്‍പിയുടെ ജീവിതത്തിലില്ല. ഇന്നും 90ാം വയസിലും ഒട്ടേറെ പത്രങ്ങളിലും മാഗസിനുകളിലും ബിആര്‍പി കോളങ്ങളെഴുതുന്നുണ്ട്. 2014ല്‍ കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുകളും അഭിപ്രായങ്ങളും ഇന്നും ബിആര്‍പി പത്ര-ദൃശ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പത്ര, ദൃശ്യമാധ്യമങ്ങളില്‍ വന്ന മാറ്റങ്ങള്‍ ബിആര്‍പിയും മനസോടെ സ്വീകരിച്ചുകഴിഞ്ഞതാണ്. ഇന്ന് നവതിയുടെ നിറവില്‍, ചെന്നൈയില്‍ ആരോഗ്യസംരക്ഷണവും വായനയുമൊക്കെയായി വിശ്രമജീവിതം നയിക്കുമ്പോള്‍ ബിആര്‍പി പഴയ കാലങ്ങളിലേക്ക് ഇടയ്‌ക്കൊക്കെ തിരിഞ്ഞുനോക്കുന്നുണ്ടാകണം….
Story Highlights: brp bhaskar, senior journalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here