ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയവര്‍ക്ക് പഠനം നിഷേധിച്ചു; നോട്ടിസ് അയച്ച് ബാലാവകാശ കമ്മിഷന്‍

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന്‍ ചെയര്‍മാന്റെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ബാലാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചത്.
ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയവര്‍ക്ക് പഠനം നിഷേധിച്ച സംഭവം വാര്‍ത്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചികിത്സയ്ക്ക് വിധേയമായി അസുഖം ഭേദമായെത്തിയ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.
Read Also : വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍
കുട്ടികള്‍ സാധാരണ നിലയിലായെങ്കിലും ഇപ്പോഴും അവരോട് അവഗണന തുടരുകയാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ചൈല്‍ഡ് ലൈനും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ നിലപാട് മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മിഷന്‍ ഇടപെട്ടത്.
Story Highlights: child rights commission, online game addiction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here