Advertisement

വീണ്ടും കണ്‍ഫ്യൂഷനാക്കി ഇലോണ്‍ മസ്‌ക്; മകളുടെ ഈ പേര് വായിച്ചെടുക്കാമോ?

March 12, 2022
2 minutes Read

കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇലോണ്‍ മസ്‌ക് എല്ലാവരേയും X Æ A-12 എന്നൊരു പേരുകൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് വല്ല ഗണിത സമവാക്യവുമാണെന്ന് ഒറ്റ വായനയില്‍ കരുതിയിരുന്നവരെല്ലാം മസ്‌ക് സ്വന്തം കുട്ടിക്കിട്ട പേരാണ് ഇതെന്ന് മനസിലാക്കിയപ്പോള്‍ ഞെട്ടിയിരുന്നു. മസ്‌കിന്റെ കുഞ്ഞിന്റെ പേര് ലോകമെമ്പാടുമുള്ള ട്രോളന്മാരുടെ ഭാവന വിടര്‍ത്തി. പേരില്‍ ചുറ്റിക്കറങ്ങി ആയിരക്കണക്കിന് ട്രോളുകളാണ് ആ സമയത്ത് തരംഗമായത്. മസ്‌കിന്റെ മകന്റെ പേരിന്റെ എല്ലാ കൗതുകങ്ങളും കെട്ടടങ്ങിയപ്പോള്‍ ഇതാ മസ്‌ക് തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മസ്‌കിനും മുന്‍ കാമുകിക്കും ലോകമറിയാത്ത മറ്റൊരു കുഞ്ഞുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. മസ്‌കുമായി തെറ്റിപ്പിരിഞ്ഞ കനേഡിയന്‍ ഗായികയായ മുന്‍ കാമുകി നടാഷ ബെസറ്റ് തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

വാടക ഗര്‍ഭധാരണത്തിലൂടെ സ്വീകരിച്ച കുഞ്ഞിനെക്കുറിച്ച് തല്‍ക്കാലം ലോകത്തോട് വെളിപ്പെടുത്തേണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്ന് നടാഷ ബെസറ്റ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. മസ്‌ക് പതിവ് തെറ്റിച്ചിട്ടില്ല. കൗതുകമുണര്‍ത്തുന്ന പേര് തന്നെയാണ് തന്റെ മകള്‍ക്കും മസ്‌ക് നല്‍കിയത്. Exa dark Sideræl Musk എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

പതിവുപോലെ തന്നെ ട്വിറ്ററിലൂടെ ട്രോളന്മാര്‍ കുഞ്ഞിന്റെ പേര് ആഘോഷമാക്കി. പൊന്നു മസ്‌കേ, കുഞ്ഞുങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യണോ എന്നാണ് ട്രോളനമാര്‍ ചോദിക്കുന്നത്. മസ്‌കിന്റെ മക്കളുടെ പേര് വായിക്കാന്‍ ശ്രമിച്ച് തല പുകഞ്ഞ് പോയെന്നും ട്രോളന്മാര്‍ പറയുന്നു.

Story Highlights: elon musk baby name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top