യുക്രൈനിലെ മൈക്കോളൈവിൽ റഷ്യൻ ഷെല്ലാക്രമണം

തെക്കൻ യുക്രൈനിയൻ നഗരമായ മൈക്കോലൈവ് തുറമുഖത്ത് റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തുന്നതായി പ്രാദേശിക ഗവർണർ. ഒരു കഫേയും അപ്പാർട്ട്‌മെന്റ് ബ്ലോക്കും ആക്രമണത്തിൽ തകർന്നു. സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെയുള്ള വിവേചനരഹിതമായ നടപടിയാണ് ബോംബാക്രമണമെന്ന് കിം പറഞ്ഞു. പടിഞ്ഞാറൻ യുക്രൈനിലെ രണ്ട് എയർഫീൽഡുകളിൽ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ റഷ്യ വിക്ഷേപിച്ചു.
അധിനിവേശ ശക്തികൾ രാജ്യത്തിത്ത് കൂടുതൽ ആഴത്തിൽ കടക്കാൻ തയ്യാറെടുക്കുന്നതായി ഇത് സൂചിപ്പിക്കുന്നുവെന്ന് ചീഫ് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. ലുസ്‌കയിലെയും ഇവാനോ-ഫ്രാങ്കിവ്‌സ്കിലെയും സൈനിക വ്യോമതാവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
പോളിഷ് അതിർത്തിയിൽ നിന്ന് യഥാക്രമം 70,130 മൈൽ അകലെയാണ് വ്യോമതാവളങ്ങൾ. പടിഞ്ഞാറൻ യുക്രൈനിലെ പ്രദേശങ്ങൾ റഷ്യ ലക്ഷ്യമിടുന്നത് ഇതാദ്യമല്ലെങ്കിലും, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് നിന്ന് സൈന്യം വലിയ തോതിൽ അകന്നുനിൽക്കുകയും റഷ്യൻ കരസേന കിഴക്ക് ഭാഗത്ത് തുടരുകയും ചെയ്യുന്നു.
പോളണ്ടിന്റെ മിഗ്-29 യുദ്ധവിമാനങ്ങൾ യുക്രൈനിലേക്ക് എത്തിക്കുമെന്ന വാഗ്ദാനത്തിന് മറുപടിയായാണ് റഷ്യ എയർഫീൽഡുകൾ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് പെന്റഗൺ വക്താവ് പറഞ്ഞു.
Story Highlights: heavy-russian-shelling-has-erupted-in-the-southern-city-of-mykolaiv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here