Advertisement

ഉപരോധങ്ങള്‍ വരിഞ്ഞുമുറുക്കുമ്പോള്‍ ചൈന റഷ്യയുടെ തുണയ്‌ക്കെത്തുമോ? ചൈനയ്ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?

March 12, 2022
1 minute Read

റഷ്യയുമായി യുദ്ധത്തില്‍ നേരിട്ടിറങ്ങില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റഷ്യയുടെ സാമ്പത്തിക ഭദ്രതയെ ശക്തമായി പ്രഹരിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. സാമ്പത്തിക ഉപരോധം കടുപ്പിച്ചും ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയും റഷ്യയെ അധിനിവേശ ശ്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് യൂറോപ്പും അമേരിക്കയും. യുദ്ധം നീളുന്നതിനൊപ്പം കടുത്ത സാമ്പത്തിക ഉപരോധങ്ങളും റഷ്യയെ ഞെരിക്കുമ്പോള്‍ ചൈന റഷ്യയുടെ രക്ഷക്കെത്തുമെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമാണ്. ഉപരോധങ്ങളെ ചൈന ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും നിര്‍ണായകമായ സാമ്പത്തിക നീക്കങ്ങളൊന്നും ചൈന ഇതുവരെ നടത്തിയിട്ടില്ല. സമ്പദ് രംഗത്തെ പിടിച്ചുനിര്‍ത്താന്‍ റഷ്യയ്ക്ക് ഒരു ലൈഫ്‌ലൈന്‍ ആവശ്യമായി വരുന്ന ഈ സവിശേഷ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് റഷ്യയ്ക്കുവേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന കാര്യമാണ് ലോകം ഉറ്റുനോക്കുന്നത്.

ചൈനയ്ക്ക് ചെയ്യാന്‍ സാധിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരിലൊരാളായ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഷിപ്പ്‌മെന്റ് വിപുലപ്പെടുത്തുമെന്ന് ഫെബ്രുവരി നാലിന് ചൈന തീരുമാനമെടുത്തിരുന്നു. എണ്ണയ്ക്കായി റഷ്യയെ ആശ്രയിക്കുന്നതില്‍ നിന്ന് പടിപടിയായി പിന്‍തിരിയുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ആലോചിച്ചുവരുന്ന ഘട്ടത്തില്‍ ചൈനയുടെ ഈ നീക്കം റഷ്യയ്ക്ക് കൈത്താങ്ങാകും. യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പരിമിതപ്പെടുത്തുന്ന അതേ സമയം ചൈനീസ് ഷിപ്പ്‌മെന്റ് വിപുലപ്പെടുന്നത് റഷ്യയ്ക്ക് ആശ്വാസമാകും.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

റഷ്യയുടെ വിസ്തൃതമായ പാഠശേഖരങ്ങളെ നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കായി ചൈന ആശ്രയിക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാനും ബന്ധം വിപുലമാക്കാനും ചൈനീസ് ഇംപോര്‍ട്ടേഴ്‌സ് തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ തങ്ങളുടെ സേവനങ്ങള്‍ പരിമിതപ്പെടുത്തിയ പശ്ചാത്തലത്തില്‍ റഷ്യയുട ബാങ്കിംഗ് മേഖലയെ സംരക്ഷിക്കാന്‍ ചൈന നീക്കങ്ങള്‍ നടത്തുന്നുണ്ട്. ബീജിംഗ് ക്രോസ് ബോര്‍ഡര്‍ ഇന്റര്‍ബാങ്ക് പേയ്‌മെന്റ് സിസ്റ്റം( സിഐപിഎസ്) തുറന്നത് റഷ്യയ്ക്ക് വലിയ ആശ്വാസമാകും. അന്താരാഷ്ട്ര സ്വിഫ്റ്റ് ഇന്റര്‍ബാങ്ക് മെസേജിംഗ് സിസ്റ്റത്തില്‍ നിന്ന് വിലക്ക് നേരിടുന്ന ചൈനയ്ക്ക് ഇത് വലിയൊരു കൈത്താങ്ങാണ്.

ചൈന ഉടനടി ചെയ്യാന്‍ സാധ്യതയില്ലാത്തത്

ഗ്യാസ് ഇറക്കുമതിക്കും പല വന്‍ശക്തികളില്‍ നിന്നും നിയന്ത്രണങ്ങള്‍ നേരിടുന്ന റഷ്യയെ പിടിച്ചുനിര്‍ത്താനായി ചൈന കാര്യമായി ഒന്നും ഉടനടി ചെയ്യാന്‍ സാധ്യതയില്ല. ഇരു രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈന്‍ നിര്‍മാണം ഉള്‍പ്പെടെയുളളവയ്ക്ക് വലിയ ചെലവ് വരുമെന്നതാണ് പ്രധാന പ്രശ്‌നം.

ക്രോസ് ബോര്‍ഡര്‍ ഇന്റര്‍ബാങ്ക് പേയ്‌മെന്റ് സിസ്റ്റം റഷ്യയ്ക്ക് താല്‍ക്കാലികമായി ആശ്വാസം നല്‍കുമെങ്കിലും ഇതിനെ അന്താരാഷ്ട്ര സ്വിഫ്റ്റ് ഇന്റര്‍ബാങ്ക് മെസേജിംഗ് സിസ്റ്റവുമായി താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ലെന്നും വിലയിരുത്തലുകളുണ്ട്. ഇതിനപ്പുറമുള്ള പിന്തുണ ചൈനയ്ക്ക് ബാങ്കിംഗ് മേഖലയില്‍ നല്‍കാനും സാധിക്കില്ല.

Story Highlights: how china can help russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top