ലോ കോളജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സഹപാഠി പിടിയില്‍

എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സഹപാഠി പൊലീസിന്റെ പിടിയിലായി. തട്ടേക്കാട് പാലമറ്റം ആടുപിഴ വീട്ടില്‍ ആന്റണി ജോസാണ് (32) പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കോളജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം നടക്കുന്നതിനിടെ യുവതിയെ ക്ലാസ് മുറിയില്‍വച്ച് അപമാനിച്ചെന്നാണ് പരാതി. അഞ്ചാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് സഹപാഠിക്കെതിരെ പരാതിയുമായെത്തിയത്. ഇന്നലെ രാത്രി പ്രതിയെ മജിട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
Read Also : കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
പഠനത്തിന്റെ ഭാഗമായി ക്ലാസ് മുറിയില്‍ ഇരുന്ന് അസൈന്‍മെന്റ് എഴുതുകയായിരുന്നു വിദ്യാര്‍ത്ഥിനി. പെട്ടെന്ന് ക്ലാസിലേക്ക് കയറിവന്ന സഹപാഠി വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി പ്രതികരിച്ചു. മറ്റ് വിദ്യാര്‍ത്ഥികളും ഇതോടെ വിവരം അറിഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ലോ കോളജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി സിറ്റി പൊലീസ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ പൊലീസുകാര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു.
Story Highlights: Law college student arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here