Advertisement

കോട്ടയത്ത് പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവർക്കായി തെരച്ചിൽ

March 12, 2022
1 minute Read

കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ലോറിക്കുള്ളിലെ ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പാറശാല സ്വദേശി അജികുമാറാണ് ലോറിക്കിടയിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വെളിച്ചത്തിന്റെ അഭാവം മൂലം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘവും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിനായി എത്തി.

Read Also : റെയിൽ പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു; യുവാവിൻ്റെ കൈ അറ്റു

13 ടൺ ഭാരമുള്ള ലോറിയാണ് മറിഞ്ഞത്. ചങ്ങനാശേരിയിൽ നിന്ന് രണ്ട്‍ ക്രയിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്താന് തീരുമാനം. 30 ടണിന്റെ രണ്ട് ക്രയിനുകളാണ് കൊണ്ടുവരിക.
ലോറിക്കുളിൽ ഡ്രൈവർ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി വി എൻ വാസവൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.

Story Highlights: lorry overturned kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top