Advertisement

ഇത് ഇന്ത്യയുടെ ‘റീസൈക്കിൾ മാൻ’; ഉപേക്ഷിക്കപ്പെട്ട മാസ്കുകളിൽ നിന്ന് ഇഷ്ടിക നിർമ്മാണം…

March 12, 2022
Google News 3 minutes Read

കൊവിഡ് പിടിമുറുക്കിയ സമയത്ത് നമ്മൾ ഏറെ ചർച്ചചെയ്ത വിഷയമാണ് അലക്ഷ്യമായ ഉപേക്ഷിക്കപ്പെടുന്ന മാസ്കുകളും അതുവരുത്തിവെക്കുന്ന വിപത്തുകളും. മാസ്ക് എങ്ങനെ കൃത്യമായ രീതിയിൽ സംസ്കരിക്കാം എന്നത് ഇന്ന് വളരെ പ്രസക്തി നേടുന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ബിനിഷ് ദേശായി. മാലിന്യങ്ങളിൽ നിന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിച്ചെടുക്കുന്നതിൽ ഇതിന് മുമ്പും ബിനീഷ് ദേശായി ശ്രദ്ധ നേടിയിട്ടുണ്ട്. അങ്ങനെയാണ് ‘റീസൈക്കിൾ മാൻ ഓഫ് ഇന്ത്യ’ എന്ന പേര് ഇദ്ദേഹത്തിന് സ്വന്തമാകുന്നത്. കൊവിഡ് സമയത്ത് വീണ്ടുമൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട മാസ്കുകളിൽ നിന്ന് ഇഷ്ടിക രൂപപെടുത്തിയിരിക്കുകയാണ് ബിനീഷ്.

കൊവിഡ് സമയത്ത് ലോക്ക്ഡൗൺ ആരംഭിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരൻ തന്റെ വീട്ടിലെ ലബോറട്ടറിയിൽ പരീക്ഷണങ്ങളിൽ മുഴുകിയത്. ആ സമയങ്ങളിൽ നമ്മൾ ഏറെ ചർച്ച ചെയ്തത് ലോക്ക്ഡൗൺ എങ്ങനെ മലിനീകരണം കുറയ്ക്കാൻ സഹായിച്ചു എന്നതിനെ കുറിച്ചാണ്. എന്നാൽ മാസ്ക്, പിപിഇ കിറ്റുകൾ എന്നിവയുടെ മാലിന്യങ്ങൾ വർദ്ധിച്ചു വരുകയാണ്. കൃത്യമായ സംസ്കരണം നടന്നില്ലെങ്കിൽ വലിയൊരു വിപത്തിലേക്കാണ് ഇത് എത്തിനിൽക്കുക. പക്ഷെ അപ്പോഴും ഇവയുടെ ഉപയോഗം കുറയ്ക്കുക എന്നത് സാധ്യമല്ല. ഇവയുടെ ഉപയോഗം വർധിച്ചുവരികയാണ്.

അതിനൊരു പരിഹാരമാണ് ഈ ഇരുപത്തിയെട്ടുകാരൻ മുന്നോട്ട് വെക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഇക്കോ-ഇക്ലെക്റ്റിക് ടെക്നോളജീസിന്റെ സ്ഥാപകൻ കൂടിയാണ് ബിനീഷ് ദേശായി. വലിച്ചെറിയപ്പെട്ട മാലിന്യ വസ്തുക്കളെ എങ്ങനെ പുനരുപയോഗിക്കാം എന്നതിലാണ് ബിനീഷിന്റെ ശ്രദ്ധ. തന്റെ കുടുംബത്തിൽ നിന്ന് തന്നെ ഉപയോഗിച്ച മാസ്കുകൾ ശേഖരിച്ച്, നോൺ വൂവൺ ഫൈബറുകൾ കൊണ്ട് നിർമ്മിച്ച മാസ്കുകൾ അദ്ദേഹം പഠിക്കാൻ ഉപയോഗിച്ച് തുടങ്ങി. “പരീക്ഷണം ആരംഭിക്കുന്നതിന് മുമ്പ് ശേഖരിച്ച മാസ്കുകൾ രണ്ട് ദിവസം അണുനാശിനിയിൽ മുക്കിവെയ്ക്കും” ദേശായി പറയുന്നു. തുടർന്ന് അദ്ദേഹം തന്റെ ലാബിൽ സൃഷ്ടിച്ച “സ്പെഷ്യൽ ബൈൻഡറുകൾ” ഉപയോഗിച്ച് അവയെ മിക്സ് ചെയ്തു.

Read Also : ലോകത്തിലെ തന്നെ പണക്കാരിയായ വളർത്തു മൃഗം; 36 കോടി രൂപയുടെ ഉടമ…

“മെറ്റീരിയലിന്റെ സ്ഥിരത പരിശോധിക്കാൻ ചെറിയ പ്രോട്ടോടൈപ്പ് പരീക്ഷണങ്ങൾ നടത്തുകയും ബൈൻഡറുകളുടെ വിവിധ കോമ്പിനേഷനുകൾ പര്യവേക്ഷണം ചെയ്യുകയും ചെയ്തു. ഈ ഇഷ്ടികകൾക്ക്, വിജയകരമായ അനുപാതം 52% PPE + 45% പേപ്പർ മാലിന്യം + 3% ബൈൻഡർ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം ചെയ്തത് പിപിഇ മാലിന്യങ്ങൾ ശേഖരിക്കാൻ ഇക്കോ ബിന്നുകൾ സ്ഥാപിക്കുകയായിരുന്നു. ഇതുമായി സഹകരിക്കാൻ മുനിസിപ്പൽ കോർപ്പറേഷനുകളുമായും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു. സ്വകാര്യ ആശുപത്രികൾ, മാളുകൾ, സലൂണുകൾ എന്നിവയുമായി സഹകരിക്കാനും ശ്രമിച്ചു.

”ഫോബ്‌സിന്റെ ‘30 അണ്ടർ 30’ ഏഷ്യ 2018 സാമൂഹിക സംരംഭകരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് ദേശായി. ശരിയായ സാനിറ്റേഷൻ പ്രോട്ടോക്കോളുകൾ പാലിച്ച ശേഷം, മെറ്റീരിയൽ കീറുകയും പേപ്പർ മില്ലുകളിൽ നിന്ന് സംഭരിക്കുന്ന വ്യാവസായിക പേപ്പർ മാലിന്യങ്ങളിൽ ചേർക്കുകയും തുടർന്ന് ബൈൻഡറുമായി കലർത്തുകയും ചെയ്യും. “മിക്സ് 5-6 മണിക്കൂർ നേരത്തേക്ക് അച്ചിൽ സ്ഥാപിക്കും. മൂന്ന് ദിവസത്തേക്ക് ഉണക്കിയ ശേഷം ഇഷ്ടിക ഉപയോഗത്തിന് തയ്യാറാണ്.” അദ്ദേഹം പറയുന്നു.

Story Highlights: Meet the Recycle man of India, turning used PPE Kits and masks into bricks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here