രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാസെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; യുവാക്കളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് അവസരങ്ങള്‍

സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നു. ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത് ഡാറ്റാ സെന്ററാണ് ഹൈദരാബാദില്‍ ഒരുങ്ങുന്നത്. പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷത്തിലേറെയായി മൈക്രോ സോഫ്റ്റിന്റെ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ മൈക്രോസോഫ്റ്റ് ഹൈദരാബാദില്‍ സജ്ജമാക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് പോലുള്ള നവയുഗ സാങ്കേതിക വിദ്യകളിലേക്ക് അതിവേഗം ചുവടുമാറുന്ന ഹൈദരാബാദിലെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ ഈ നീക്കം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ്ഫോം എന്ന നിലയില്‍ ക്ലൗഡിനുള്ള ആവശ്യം ഇന്ത്യയിലെ വന്‍ നഗരങ്ങളിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ അത് ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025ലായിരിക്കും ഡാറ്റ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുക.
സാങ്കേതിക രംഗത്ത് പരിജ്ഞാനമുള്ള യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പിക്കാനാകും എന്നതടക്കമുള്ള നിരവധി നേട്ടങ്ങള്‍ ഈ ഡാറ്റ സെന്റര്‍ കൊണ്ട് രാജ്യത്തിനുണ്ടാകും. ഡാറ്റ സെന്റര്‍ വികസിപ്പിക്കാനുള്ള 15 വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്കായി 15000 കോടിയോളം രൂപയാണ് മൈക്രോസോഫ്റ്റ് നീക്കിവെച്ചിരിക്കുന്നത്. തെലങ്കാനയിലേക്കെത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശനിക്ഷേപമാകും ഇത്. ക്ലൗഡ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഏകദേശം 10 ശതകോടി ഡോളറിന്റെ അവസരങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Highlights: microsoft to open largest data centre in hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here