ആയുധ കൈമാറ്റം ആപത്ത്, പാശ്ചാത്യരാജ്യങ്ങൾക്ക് ഉടൻ ഉപരോധം; റഷ്യ

പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ വ്യക്തിഗത ഉപരോധങ്ങൾ സമീപഭാവിയിൽ റഷ്യ പ്രസിദ്ധീകരിക്കുമെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്. ഉപരോധങ്ങൾ ഉടൻ പരസ്യമാക്കുമെന്നും ലിസ്റ്റുകൾ തയ്യാറാണെന്നും റഷ്യൻ ബ്രോഡ്കാസ്റ്റർ ചാനൽ വണ്ണിൽ റിയാബ്കോവ് പറഞ്ഞു. അതേസമയം യുക്രൈനിലേക്ക് ആയുധങ്ങൾ കൈമാറുന്നതിനെതിരെ റിയാബ്കോവ് വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകി.
ആയുധ കൈമാറ്റം അപകടകരമായ നീക്കമാണ്. മുന്നറിയിപ്പ് മറികടന്നാൽ ആയുധങ്ങളുമായി വരുന്ന വാഹനങ്ങൾ റഷ്യൻ സായുധ സേന നശിപ്പിക്കുമെന്നും റിയാബ്കോവ് പറഞ്ഞു. ആയുധ കൈമാറ്റത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. വാഷിംഗ്ടൺ തയ്യാറാണെങ്കിൽ യുഎസുമായി സുരക്ഷാ ചർച്ച പുനരാരംഭിക്കാമെന്ന് റിയാബ്കോവ് കൂട്ടിച്ചേർത്തു.
മോസ്കോയ്‌ക്കെതിരായ യുഎസ് ഉപരോധത്തെ അദ്ദേഹം അപലപിച്ചു. ‘റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള അഭൂതപൂർവമായ ശ്രമമാണ് നടക്കുന്നത്, ഇതൊന്നും വിലപോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: russia-threatens-to-destroy-convoys-carrying-foreign-weapons-for-ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here