സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ

സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ നടപ്പിലാക്കി ഭരണകൂടം. സമീപകാലത്ത് ഇതാദ്യമായാണ് ഇത്രയധികം പേരെ സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നത്. ( saudi orders death penalty for 81 persons )
ഭീകരവാദം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പിടിയിലായവർക്കാണ് വധശിക്ഷ. സൗദി, യെമൻ, സിറിയൻ പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടവരിൽ കൂടുതലും. ഐഎസ്, അൽഖ്വയ്ദ, ഹൂതി ഭീകര സംഘടനകളിൽപ്പെട്ടവർക്കാണ് വധശിക്ഷ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കിയതിനുള്ള ശിക്ഷയെന്നാണ് സൗദി ഭരണകൂടം നൽകുന്ന വിശദീകരണം.
Read Also : വെൺമണി ഇരട്ട കൊലക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
2019 ൽ 37 പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു. 2020 ൽ 27 പേരെയാണ് സൗദി ഭരണകൂടം വധശിക്ഷയ്ക്ക്ക് വിധേയമാക്കിയത്. 2021 ൽ 67 പേരെയും.
Story Highlights: saudi orders death penalty for 81 persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here