Advertisement

വെർച്വൽ ആസ്തികളിൽ നിയന്ത്രണം ഏർപ്പെടുത്തുക ലക്ഷ്യം; ക്രീപ്പ്റ്റോ കറൻസിയ്ക്ക് പുതിയ നിയമങ്ങളുമായി യുഎഇ…

March 12, 2022
Google News 1 minute Read

ക്രിപ്റ്റോകറൻസിക്ക് കൂടുതൽ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പാക്കി വരികയാണ് മിക്ക രാജ്യങ്ങളും. ഇപ്പോഴിതാ പുതിയ ക്രിപ്റ്റോ നിയമം നടപ്പിലാക്കുകയാണ് യുഎഇ. വെർച്വൽ ആസ്തികളിൽ നിയന്ത്രണം ഏർപ്പെടുത്തുക, പുതിയ ചട്ടക്കൂടിനുള്ളിൽ ഇതിനെ കൊണ്ടുവരിക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേല്‍നോട്ടത്തിനായി ഒരു റെഗുലേറ്ററി അതോറിറ്റിയും ഉണ്ടാകും. നിയമം നടപ്പിലായാൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്നതിനോ അതുമായി ബന്ധപെടുന്നതിനോ മുമ്പ് വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (VARA ) രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ഇനി ബിസിനസ്സുകൾ ആണെങ്കിലും ക്രിപ്റ്റോകറൻസി എക്സ്ചഞ്ചുകളും, വെർച്വൽ ആസ്തികൾ കൈകാര്യം ചെയ്യുമ്പോൾ ഇതിൽ രജിസ്റ്റർ ചെയ്യണം. ക്രിപ്റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ സുരക്ഷയും, സുതാര്യതയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിയമം നടപ്പിലാക്കുന്നത്.

വെർച്വൽ ആസ്തികൾക്കായി ഒരു പ്രത്യേക മേഖലയും സ്ഥാപിച്ചിരിക്കുകയാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ. ഈ നിയമം ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷക്ക് പുറമെ ഏകദേശം 2 കോടി രൂപ വരെ പിഴയും ചുമത്തും. ഡിജിറ്റൽ ആസ്തികളിൽ ആഗോളതലത്തിൽത്തന്നെ മുൻകൈ ലഭിക്കുന്നതിനാണ് ക്രിപ്റ്റോ നിയമത്തിലൂടെ യു എ ഇ ലക്ഷ്യമിടുന്നത്.

Read Also : ലോകത്തിലെ തന്നെ പണക്കാരിയായ വളർത്തു മൃഗം; 36 കോടി രൂപയുടെ ഉടമ…

യുഎഇ മാത്രമല്ല ഇപ്പോൾ മറ്റുരാജ്യങ്ങളും ക്രിപ്റ്റോ നിയമങ്ങൾ കൊണ്ടുവരുന്നുണ്ട്. ക്രിപ്റ്റോ കറൻസികളുടെ നിയന്ത്രണം സംബന്ധിച്ച് വൈറ്റ് ഹൗസും പുതിയ ഉത്തരവ് കൊണ്ടുവന്നിട്ടുണ്ട്. ബിസിനസുകാരെയും ഉപഭോക്താക്കളെയും നിക്ഷേപകരെയും സംരക്ഷിക്കുക എന്നതാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രിപ്റ്റോ കറൻസിയുടെ ഉപഭോക്തക്കൾ വർദ്ധിച്ചുവരുന്ന കാലത്ത് ക്രിപ്റ്റോ കറൻസികൾ ഉയർത്തുന്ന ഭീഷണികളും, ആഗോള സാധ്യതകളും അവർ വിശകലനം ചെയ്യേണ്ടതും അത്യാവശ്യമാണ്. സ്വന്തമായി ഒരു ഡിജിറ്റൽ കറൻസി എന്നതും അമേരിക്കയുടെ മുന്നോട്ട് വെക്കുന്ന പുതിയ ആശയങ്ങളിൽ ഒന്നാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here