Advertisement

ടാറ്റൂ പീഡനക്കേസ്; സുജീഷിനെതിരെ പരാതിയുമായി വിദേശവനിതയും

March 12, 2022
Google News 1 minute Read
tattoo rape case

കൊച്ചി ടാറ്റൂ പീഡനക്കേസില്‍ സുജീഷിനെതിരെ പരാതിയുമായി ഒരു വിദേശവനിത കൂടി പൊലീസില്‍ പരാതി നല്‍കി. കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ -മെയില്‍ ചെയ്തത്. 2019ല്‍ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍വച്ച് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി.

അതേസമയം പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ട്വന്റിഫോറിനോട് പ്രതികരിച്ചു. ‘നിലവില്‍ 3 പീഡന പരാതികളാണ് പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. ആദ്യം സോഷ്യല്‍മീഡിയയിലൂടെ ആരോപണമുന്നയിച്ച ശേഷമാണ് യുവതികള്‍ പൊലീസിനെ സമീപിച്ചത്. അത് തന്നെ പ്രതിക്ക് രക്ഷപെടാനുള്ള പഴുതായിരുന്നു’.

Read Also : അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

ടാറ്റൂ കേസില്‍ പുതുതായി പരാതി നല്‍കിയ ഫ്രഞ്ച് യുവതിയുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും കൊച്ചി ഡിസിപി പറഞ്ഞു.

Story Highlights: tattoo rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here