സിപിഐഎം പറയുന്നത് നടപ്പാക്കേണ്ട ഗതികേടാണ് പൊലീസിന്; സർക്കാരിനെതിരെ വി മുരളീധരൻ

സിപിഐഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ലോക സമാധാനത്തിന് പണം നീക്കിവച്ച ദിവസം തന്നെയാണ് തരൂരിൽ ഒരു യുവാവിനെ കൊന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടാണ് പൊലീസിന്. യുപി കേരളത്തെ കണ്ട് പഠിക്കണമെന്ന അഭിപ്രായം വി ഡി സതീശനുണ്ടോ എന്ന് വി മുരളീധരൻ വിമർശിച്ചു.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ചെന്നും മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാലു സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചതെന്നും മുരളീധരൻ പറഞ്ഞു. ഇത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. കോൺഗ്രസിന്റെ പരീക്ഷണം തകർന്നു. ഇന്റർനാഷണൽ കോൺഗ്രസ് എന്ന പാർട്ടിയോട് രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസം പരിപൂർണമായും ഇല്ലാതായിരിക്കുന്നു. ഉത്തർപ്രദേശിലെ പ്രിയങ്ക പരീക്ഷണം തകർന്നിരിക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു.
നെഹറുകുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങൾ വീണ്ടും പ്രകടിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലുമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ തോൽവി അതിനുദാഹരണമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: vmuraleedharan-against-cpim-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here