കൗണ്‍സിലറെ വീട് കയറി ആക്രമിച്ചു; സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

ഉദയംപേരൂര്‍: വാര്‍ഡ് കൗണ്‍സിലറെ വീട് കയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂര്‍ പൊലീസ് പിടികൂടി. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഒട്ടോളി വീട്ടില്‍ കുഞ്ഞന്‍ബാവ മകന്‍ കുട്ടാപ്പു എന്ന് വിളിക്കുന്ന സനല്‍ കുമാറിനെയാണ് (33) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ വലിയ കാടില്‍ ഒളിവില്‍ കഴിയവെ കഴിഞ്ഞ ദിവസം രാത്രി ചെമ്മീന്‍ കെട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 19-ാം വാര്‍ഡ് മെമ്പറും മാധ്യമപ്രവര്‍ത്തകനുമായ എം.കെ.അനില്‍ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട് കയറി ആക്രമിച്ചത്. കാറില്‍ വന്ന സംഘം ഗേറ്റ് ചവുട്ടി തുറന്ന് അകത്ത് കയറുകയും അനില്‍കുമാറിനെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് തള്ളിയിട്ട ശേഷം വകവരുത്തമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഇവര്‍ സമീപത്തെ ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ പോയി കത്തി ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ കടയുടമ കത്തി നല്‍കാതെ ഇവരെ പറഞ്ഞു വിടുകയായ ഉണ്ടായത്. എംഎല്‍എ റോഡ്, ഓട്ടോളി ലക്ഷം വീട് കോളനി പരിസരം, എന്നിവിടങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിരന്തരം പൊലീസ് റെയ്ഡ് നടക്കുന്നത് കൗണ്‍സിലറുടെ പരാതിയില്‍ ആണെന്ന സംശയത്തിലായിരുന്നു ഇവരുടെ ആക്രമണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ ആക്രമണത്തിനെത്തിയ കാര്‍ രണ്ട് ദിവസം മുന്‍പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ദിനേശന്‍, സി.പി.ഒമാരായ ഗുജ്‌റാള്‍, ദീപേഷ്, വിനീത്, ബിനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Councilor assaulted at home; One of the gang members was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here