‘പ്രഫുല്‍ ഖോഡ പട്ടേലിനെ ലഫ്.ഗവര്‍ണറാക്കാനാണോ ഒരുക്കം?’ ട്വീറ്റുമായി കേജ്രിവാള്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഡല്‍ഹി ലഫ്.ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടോയെന്ന ട്വീറ്റുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ‘ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ അടുത്ത ഡല്‍ഹി ലഫ്.ഗവര്‍ണറായി നിയമിക്കാനാണോ ഒരുക്കം?’ എന്ന് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. ലക്ഷദ്വീപില്‍ നടപ്പാക്കിയ ഭരണപരിഷ്‌കരണങ്ങളുടെ പേരില്‍ പ്രദേശവാസികളുടെ എതിര്‍പ്പ് നേരിടുകയാണ് പ്രഫുല്‍ പട്ടേല്‍. കേജ്രിവാളിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചു.
Is Mr Praful Patel, Administrator of Lakshdweep, being made the next LG of Delhi?
— Arvind Kejriwal (@ArvindKejriwal) March 12, 2022
രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പുതിയ ഗവര്‍ണറെ നിയമിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. മാര്‍ച്ച് ഒന്‍പതിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാമെന്ന് ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റി. നിലവില്‍ ഡല്‍ഹി ലഫ്.ഗവര്‍ണറായ അനില്‍ ബൈജല്‍ 2016ലാണ് പദവിയില്‍ നിയമിതനായത്.
Story Highlights: Kejriwal asks a question on Twitter on Praful Patel, leaves it at that
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here