Advertisement

കെ സി വേണുഗോപാലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി; വ്യക്തിപരമായ ആക്രമണം തെറ്റാണെന്ന് വിമര്‍ശനം

March 13, 2022
Google News 1 minute Read

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെയുണ്ടായ വിമര്‍ശനത്തെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി. വ്യക്തിപരമായ ആക്രമണങ്ങള്‍ കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഇത്തരം ആക്രമണങ്ങള്‍ തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നേതൃമാറ്റം വേണമെന്ന പാര്‍ട്ടിയിലെ തിരുത്തല്‍വാദി ഗ്രൂപ്പ് ജി 23 നേതാക്കളുടെ നിര്‍ദേശത്തെ കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി വേണുഗോപാലിനെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തുന്നത്.

Read Also : ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് സംഘടനാ വിഭാഗത്തിന്റെ നിലപാട്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്കല്ല. സംഘടനാ വിഭാഗത്തില്‍ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികള്‍ക്കായിരുന്നു എന്നാണ് കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് സംഘടനാ വിഭാഗം പറയുന്നത്.

താന്‍ രാജിവെക്കണമെന്ന ആവശ്യം പോലും കെസി വേണുഗോപാല്‍ നിരസിച്ചു. ഇക്കാര്യത്തില്‍ തന്റെ രാജി ആവശ്യമില്ലാത്തതാണെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ഗൂഢാലോചനയാണ്. ആരോപണങ്ങള്‍ വസ്തുതാപരമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അതത് സംസ്ഥാനങ്ങളില്‍ സമിതികള്‍ രൂപീകരിച്ചിരുന്നു. ഇവര്‍ക്കുള്ള സഹായം നല്‍കുക മാത്രമാണ് സംഘടനാ വിഭാഗം ചെയ്തിട്ടുള്ളത് എന്നും സംഘടനാ വിഭാഗം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരുന്നുണ്ട്. വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.

ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ജി 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുന്നയിക്കാനാണ് സാധ്യത. അടിയന്തരമായി ദേശീയ നേതൃത്വം പുനസംഘടിപ്പിക്കണമെന്നും ജി 23 നേതാക്കള്‍ ആവശ്യപ്പെടും.ഗാന്ധി കുടുംബത്തിനെതിരെ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനമുണ്ടായാല്‍ താത്ക്കാലിക അധ്യക്ഷ പദവി സോണിയാ ഗാന്ധി ഒഴിയുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിയങ്കാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചേക്കും.

Story Highlights: oommen chandy defend kc venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here