Advertisement

കോണ്‍ഗ്രസ് നേതൃതലത്തില്‍ അഴിച്ചുപണി ഉണ്ടായേക്കും; ഭാരവാഹികളുടെ ചുമതലകളില്‍ മാറ്റമുണ്ടാകുമെന്ന് സൂചന

March 14, 2022
1 minute Read

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ഒരുകൂട്ടം നേതാക്കള്‍ നേതൃമാറ്റത്തിനായി സമര്‍ദം കടുപ്പിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ഭാരവാഹികളുടെ ചുമതലകളില്‍ മാറ്റം ഉണ്ടാകുമെന്ന് സൂചന. പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിക്ക് കാരണം ദേശീയ നേതൃത്വത്തിലെ ഭാരവാഹികളുടെ വീഴ്ചയാണെന്ന വിമര്‍ശനം പ്രവര്‍ത്തകസമിതി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് നടപടി. അഴിച്ചുപണി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ മുതിര്‍ന്ന നേതാക്കളുമായി ഇതിനകം ആശയവിനിമയം നടത്തിയ എന്നാണ് വിവരം.

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം കഴിയുന്നതിനു മുന്‍പ് തന്നെ ഭാരവാഹികളുടെ ചുമതലകളില്‍ പുനക്രമീകരണം ഉണ്ടാകും. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം ചിന്തന്‍ ശിബിരം നടത്താനും കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം വലിയ വീഴ്ചകള്‍ സംഭവിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സ്വയം വിമര്‍ശനം നടത്തിയിരുന്നു. അതേസമയം പ്രവര്‍ത്തകസമിതി യോഗത്തില്‍ തുടര്‍ച്ചയായി ജി23 നേതാക്കള്‍ വീണ്ടും യോഗം ചേരും. പ്രവര്‍ത്തകസമിതി ക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആണ് യോഗം. ഈയാഴ്ച തന്നെ യോഗം ഡല്‍ഹിയില്‍ നടക്കും എന്ന് ജി-23 വൃത്തങ്ങള്‍ അനൗദ്യോഗികമായി വ്യക്തമാക്കി.

Read Also : അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം, അദ്ദേഹത്തിനേ മോദിയെ ചെറുക്കാനാകൂ; അശോക് ഗഹ്‌ലോത്ത്

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് ഇന്നലെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കടന്നിരുന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിക്കുകയായിരുന്നു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.

സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തോല്‍വി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.

നെഹ്‌റു കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞിരുന്നു. അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോര്‍ട്ടിങ് നടന്നു. നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Story Highlights: congress leadership change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top