അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം, അദ്ദേഹത്തിനേ മോദിയെ ചെറുക്കാനാകൂ; അശോക് ഗഹ്‌ലോത്ത്

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ നേതൃത്വത്തെ പിന്താങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗഹ്‌ലോത്ത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഗഹ്‌ലോത്ത് ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വം സംബന്ധിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ട സാഹചര്യമില്ല. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം. അദ്ദേഹത്തിന് മാത്രമേ മോദിയെ എതിര്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് ഗഹ്‌ലോത്തിന്റെ പ്രതികരണം.
പാര്‍ട്ടിയിലെ ആന്തരിക സംഘര്‍ഷമാണ് പഞ്ചാബില്‍ വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണമായത്.
കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി ജനങ്ങള്‍ക്ക് ഇഷ്മായില്ല. തെരഞ്ഞെടുപ്പില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. ഹിന്ദുത്വം പറഞ്ഞു ധ്രുവീകരണം നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എളുപ്പമാണ്, ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി ഗഹ്‌ലോത്ത് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പ്ലീനറി സമ്മേളനം വരെ സോണിയ ഗാന്ധി താത്കാലിക അധ്യക്ഷയായി തുടരാനും തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിന് തീരുമാനം. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് യോഗം അവസാനിച്ചത്.
ആരും രാജി സന്നദ്ധത അറിയിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദല്‍ എന്തിനെന്ന് അംബിക സോണി ചോദിച്ചു. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നുമാണ് വിവരം.
Read Also : ‘ഇപ്പോഴത്തെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി 23
ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോര്‍ട്ടിങ് നടന്നു. നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Story Highlights: “Rahul Gandhi Should Be Congress Chief”: Ashok Gehlot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here