Advertisement

ദിലീപിനെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നു; ഹൈക്കോടതിയില്‍ പരാതിയുമായി ഐടി വിദഗ്ധന്‍

March 14, 2022
2 minutes Read

നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിനും അഡ്വ ബി രാമന്‍പിള്ളയ്ക്കുമെതിരായി മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധന്റെ പരാതി. ക്രൈംബ്രാഞ്ചിനെതിരായ പരാതിയുമായി ഐടി വിദഗ്ധന്‍ ഹൈക്കോടതിയെ സമീപിച്ചു. ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് അഡ്വ. ബി രാമന്‍ പിള്ളയുടെ നിര്‍ദേശത്തെത്തുടര്‍ന്നെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഐടി വിദഗ്ധന്‍ കോടതിയെ അറിയിച്ചത്.

ഐടി വിദഗ്ധന്റെ പരാതി പരിഗണിച്ചശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നോട്ടീസ് നല്‍കാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. ഐടി വിദഗ്ധന്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതായി ക്രൈംബ്രാഞ്ച് ഇന്നലെ അവകാശപ്പെട്ടിരുന്നു. 12 ഫോണുകളിലേക്കുള്ള വാട്‌സപ്പ് ചാറ്റ് വിവരങ്ങള്‍ പ്രതികള്‍ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. നശിപ്പിച്ച വിവരങ്ങള്‍ തിരികെയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഫൊറന്‍സിക് ലാബിന്റെ സഹായം തേടിയിരുന്നു.. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനിരിക്കെയാണ് പരാതിയുമായി ഐ ടി വിദഗ്ധന്‍ രംഗത്തെത്തുന്നത്.

Read Also : സില്‍വര്‍ലൈന്‍ വിഷയം ചര്‍ച്ച ചെയ്യാം; അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നല്‍കി സ്പീക്കര്‍

ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചു എന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. 75000 രൂപ വീതം ഈടാക്കിയാണ് ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂര്‍ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച ഫോണ്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകന്‍ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്തു. ഫോറന്‍സിക് ഫോറന്‍സിക് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, ഇന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറര്‍ ഇമേജ് വീണ്ടെടുക്കാന്‍ തങ്ങള്‍ക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിലെ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു. അതേസമയം, ലാബിലെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരെത്തെ വിന്‍സന്‍ ചൊവ്വല്ലൂര്‍ മുഖേന ദിലീപിന്റെ അഭിഭാഷകനാണ് ഫോണുകള്‍ പൊലീസിന് കൈമാറിയിരുന്നത്.

Story Highlights: it expert complaint in high court against crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top