അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച സംഭവം; അറസ്റ്റിലായ ആര്‍.വിനോയ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു

അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍.വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്‍.വിനോയ് ചന്ദ്രന്‍ ഗയിന്‍ പിഎഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്.
സര്‍ക്കാര്‍ സേവനം ലഭ്യമാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയത് അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. വിനോയ്ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കും.
പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുവാന്‍ ശ്രമിച്ച പിഎഫ് വിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ കോട്ടയത്ത് ഇന്റലിജന്‍സ് പിടിയിലാകുകയായിരുന്നു. ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പിഎഫ് നോഡല്‍ ഓഫീസറായ പ്രതി കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. ഈ വിവരം അധ്യാപിക ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
Story Highlights: R. Vinoy Chandran has been suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here