Advertisement

നിയമവിരുദ്ധമായി പള്ളിയില്‍ പണപ്പിരിവിന് ആഹ്വാനം; ഇമാമിനെ സസ്‍പെന്റ് ചെയ്‍തു

March 15, 2022
Google News 1 minute Read

കുവൈറ്റിൽ അനുമതിയില്ലാതെ പള്ളിയില്‍ പണപ്പിരിവിന് ആഹ്വാനം ചെയ്‍ത ഇമാമിനെതിരെ നടപടി. ഇമാമിനെതിരെ നടപടിയെടുത്ത വിവരം മന്ത്രാലയം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. പള്ളിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പണപ്പിരിവിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇത് രണ്ടാം തവണയാണ് പള്ളികളില്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഇമാമില്‍ നിന്നുണ്ടായതെന്നും മന്ത്രാലയം വിശദീകരിച്ചു.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

നേരത്തെ നിയമലംഘനം നടത്തിയപ്പോള്‍ ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം എഴുതി നല്‍കിയിരുന്നതായും മന്ത്രാലയം അറിയിച്ചു. കൈഫാന്‍ പള്ളിയിലെ ഇമാമിനെ പള്ളിയില്‍ പ്രഭാഷണം നടത്തുന്നതില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‍പെന്റ് ചെയ്‍തതായി കുവൈറ്റിലെ ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‍സ് മന്ത്രാലയം അറിയിച്ചു.

പള്ളികളില്‍ പാലിക്കേണ്ട നിബന്ധനകള്‍ക്ക് വിരുദ്ധമായിരുന്നു ഇമാമിന്റെ പ്രവൃത്തി. എന്നാൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഇമാമിനെതിരെ നടപടിയെടുത്തതെന്നും മറിച്ച് അനുമതിയില്ലാതെ പള്ളിയില്‍ പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ടാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Story Highlights: a-religious-preacher-suspended-in-kuwait-for-violating-rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here