Advertisement

കെപിസിസി ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും; കെ സുധാകരൻ

March 15, 2022
1 minute Read

കെപിസിസി ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അധ്യക്ഷൻ കെ സുധാകരൻ. ബ്ലോക്ക് പ്രസിഡന്റ്മാരുടെയും ഡിസിസി ഭാരവാഹികളുടെയും പുനഃസംഘടന അന്തിമ ഘട്ടത്തിലാണ്. ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ പുന:സംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന് ശേഷമാണ് സുധാകരന്റെ പ്രതികരണം. പുന:സംഘടന നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പുന:സംഘടന നിര്‍ത്തിവച്ചതായി പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്. എംപിമാരുടെ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

Story Highlights: congress-president-k-sudhakaran-about-party-re-organistion-process

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top