Advertisement

ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

February 25, 2022
2 minutes Read

കൊറോണക്കാലം നമുക്ക് സമ്മാനിച്ചത് മാസ്‌കുകളാണ്. മാസ്കുകൾ നിർബന്ധിതമാക്കുകയും വൈറസ് വ്യാപനത്തെ അതിജീവിക്കാൻ അത് അനിവാര്യമാക്കുകയും ചെയ്തു. സ്മാർട്ട്ഫോണുകളിൽ ഫേസ്ഐഡി ഉപയോഗിക്കുന്നവർക്കും അതൊരു ശല്യമായി. ലോകമെമ്പാടുമുള്ള ആളുകളിൽ പ്രത്യേകിച്ച് ആപ്പിൾ ഉപയോക്താക്കൾക്ക്, ഫേസ് ഐഡി അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിച്ച് മാത്രം ഫോണുകൾ അൺലോക്ക് ചെയ്യാൻ കഴിയുന്നവരും ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഫിംഗർപ്രിന്റ് സ്‌കാൻ പോലും ഇല്ലാത്തവരും ഈ പ്രശ്‌നം അഭിമുഖീകരിച്ചു. എന്നാൽ അതിനൊരു പരിഹാരം കാത്തിരിക്കുന്നവർക്ക് അതും ഇങ്ങ് എത്തി.

മറ്റു ഫോണുകളെ അപേക്ഷിച്ച് ഐഫോണിന്റെ നൂതന സാങ്കേതികവിദ്യ ഒരുപിടി മുകളിൽ തന്നെയാണ്. ഐഫോണിൽ ഇനിമുതൽ മാസ്ക് വെച്ചും ഫെയ്സ്ഐഡി ഉപയോഗിച്ച് ഐഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഐഒഎസ് 15.4 ബീറ്റായില്‍ ആണ് മാസ്ക് ഉപയോഗിച്ചും ഐഫോൺ അൺലോക്ക് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ ഒഎസ് ഒട്ടും വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്‌ക് ധരിച്ച് ഫെയ്സ്‌ഐഡി ഉപയോഗിക്കുമ്പോൾ ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ താഴേക്കു നോക്കാന്‍ പറഞ്ഞ് ലുക്ക് ഡൗൺ കമാന്‍ഡ് വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി കണ്ണിനേക്കാള്‍ താഴ്ത്തിയാണ് ഫോണ്‍ പിടിച്ചിരിക്കുന്നതെങ്കിലാണ് ഈ മുന്നറിയിപ്പ് ഉപയോക്താവിന് ലഭിക്കുക.

Read Also : “5.5 ഇഞ്ച് ഡിസ്‌പ്ലേ അന്ന് അപൂർവമായിരുന്നു”; ഐഫോൺ 6 പ്ലസ് ഇനി വിന്റേജ് ലിസ്റ്റിൽ…

ഐഒഎസ് 15.4ല്‍ വേറെയും നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 37 പുതിയ ഇമോജികളും 75 സ്‌കിന്‍ ടോണ്‍ അഡിഷന്‍സും കൂടാതെ ഷെയര്‍പ്ലേ ഓപ്ഷന്‍ ഇതിൽ ലഭിക്കും. സിനിമകളും ടിവി ഷോകളും സംഗീതവും മറ്റു മീഡിയയും ഫെയ്‌സ്‌ടൈം ഉപയോഗിച്ച് കൂട്ടുകാരുമൊത്ത് ഷെയർ ചെയ്തു കാണുന്ന ഫീച്ചറാണ് ഷെയര്‍പ്ലെ. അതായത് ഗ്രൂപ്പിൽ ആരെങ്കിലും ഒരു മീഡിയ പ്ലേ ചെയ്യുമ്പോള്‍ അത് ഗ്രൂപ്പിലുളള എല്ലാവര്‍ക്കും ലഭ്യമാകും.

Story Highlights: Report now you can unlock your apple iphone wearing a mask

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top