ആപ്പിൾ ഇന്‍റലിജൻസ് ഇനി ഇന്ത്യയിലും

ഇന്ത്യൻ ഉപയോക്താക്കൾക്കായി ആപ്പിളിന്‍റെ എഐ-പവർഡ് സ്യൂട്ട് ആയ ‘ആപ്പിൾ ഇന്‍റലിജൻസ്’ ഉടൻ ലഭ്യമാകും. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ഇത് അറിയിച്ചത്. ഈ വർഷം ഏപ്രിൽ മാസത്തോടെ iOS 18.4 അപ്‌ഡേറ്റിന്റെ ഭാഗമായി ആപ്പിൾ ഇൻ്റലിജൻസ് പുറത്തിറങ്ങും. ക്ലീൻ അപ്പ് ടൂൾ പോലുള്ള തിരഞ്ഞെടുത്ത സവിശേഷതകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ആപ്പിളിന്‍റെ എഐ കഴിവുകൾ രാജ്യത്ത് വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. [Apple Intelligence]
ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാകുന്ന ഈ ഫീച്ചർ പിന്നീട് കൂടുതൽ ഭാഷകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആപ്പിൾ സ്ഥിരീകരിച്ചു. ഈ അപ്‌ഡേറ്റിനൊപ്പം iOS 18.4 ഉം ഉണ്ടാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. iOS 18.4, ഐപാഡ് OS 18.4, മാക് OS സെക്വോയ 15.4 എന്നിവയും ഇതോടൊപ്പം പുറത്തിറങ്ങും. ഈ അപ്‌ഡേറ്റുകൾ ലോകമെമ്പാടുമുള്ള ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളിലും ലഭ്യമാകും.
Read Also: മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ പരിചയപ്പെടാം
തിരഞ്ഞെടുക്കപ്പെട്ട ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയിലാണ് പുത്തൻ ഫീച്ചറുകൾ ലഭ്യമാകുക. വ്യക്തിഗത ഇന്‍റലിജൻസ് സംവിധാനമായ ആപ്പിൾ ഇന്റലിജൻസ് ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാകും.
Story Highlights : Apple Intelligence to debut in India in April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here