Advertisement

‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത ബാനർജിയെ കൊണ്ടുവരാൻ ശ്രമിക്കും, യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനം’: പി.വി അൻവർ

15 hours ago
1 minute Read

യുഡിഎഫുമായി സഹകരിപ്പിക്കാനുള്ള തീരുമാനത്തിൽ സന്തോഷമറിയിച്ച് പി.വി അൻവർ. സി.പി. ഐ.എം അണികളുടെ പരിഹാസം അവസാനിച്ചല്ലോ. യുഡിഎഫിന് ചർച്ച ചെയ്യാൻ ഉണ്ടാകും. ചർച്ച ചെയ്ത് തീരുമാനം എടുക്കാം.

പ്രതിപക്ഷനേതാവ് ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തു. അദ്ദേഹത്തിന് വേണമെങ്കിൽ പ്രവേശന ചർച്ച നീട്ടി കൊണ്ടുപോകാമായിരുന്നു. താൻ കുടയിൽ ഒതുങ്ങുന്ന വടിതന്നെയാണ്. അങ്ങനെയല്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു.

ഒരു ബന്ധം തുടങ്ങുന്നതേയുള്ളൂ. ഒരുപാട് കടമ്പകൾ ഉണ്ട്. നാളെ കൊൽക്കത്തയിൽ വച്ച് നേതാക്കളെ കാണും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിൽ എടുക്കണമെന്നതിൽ ഉറച്ചു നിൽക്കുന്നു. ചർച്ചകൾ നടക്കട്ടെയെന്നും അൻവർ പറഞ്ഞു.

സിഎംപിയിൽ പോകുന്നുവെന്നത് ആരോ പടച്ചുവിട്ട വാർത്ത. സിപി ജോണിനെ ബഹുമാനിക്കുന്നു. യുഡിഎഫിനോട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വെച്ച് ഒരു വിലപേശലും ഇല്ല. തൃണമൂൽ കോൺഗ്രസിൽ ഉറച്ചുനിൽക്കുന്നു.

യുഡിഎഫിൽ പോവുകയാണെങ്കിൽ തൃണമൂൽ കോൺഗ്രസ് ആയിട്ടായിരിക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് മമത ബാനർജിയെ കൊണ്ടുവരാൻ ശ്രമിക്കും. യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും അൻവർ വ്യക്തമാക്കി.

Story Highlights : P V Anvar on UDF Entry Nilamboor Bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top