Advertisement

രാജ്യസഭാ തെരഞ്ഞെടുപ്പ്; പി സന്തോഷ് കുമാർ സിപിഐ സ്ഥാനാർത്ഥി

March 15, 2022
Google News 1 minute Read

പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥി . സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. സിപി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈ എഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

രാജ്യസഭാ സീറ്റുകൾ സിപിഐഎമ്മിനും സിപിഐക്കും കൊടുക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായിരുന്നു. എൽജെഡി, എൻസിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകൾ സിപിഐക്കും സിപിഐഎമ്മിനും നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Story Highlights: P Santhosh Kumar CPI Rajyasabha candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here