കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായ വനിതാ നേതാവിനെ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തു

തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. രാത്രി 8 മണിയോടെയാണ് സംഭവം. കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായ വനിതാ നേതാവിനെ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തതായാണ് പരാതി. സംഘർഷത്തിൽ പരുക്കേറ്റ വിദ്യാർഥികളെ പൊലീസ് ഇടപെട്ട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ( tvm law college ksu sfi fight )
എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ തമ്മിൽ വൈകീട്ടോടെ തർക്കം ഉടലെടുത്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് ഇന്ന് രാത്രിയോടെ നടന്ന സംഭവം. വനിതാ നേതാവിനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൂടാതെ മറ്റൊരു വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് നിർത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Read Also : ധീരജ് കൊലക്കേസ്; രണ്ട് കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
വിദ്യാർത്ഥികളെ പൊലീസ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റിട്ടൺ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടൻ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളജിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
Story Highlights: tvm law college ksu sfi fight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here