Advertisement

ഭരണിക്കാവിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

March 15, 2022
Google News 1 minute Read

കൊല്ലം ഭരണിക്കാവിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പോരുവഴി സ്വദേശി നിസാമാണ് മരിച്ചത്. റോഡിൽ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങൾ കയറിയിറങ്ങി. നിസാമിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ തയാറായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

നിസാം മദ്യലഹരിയിലായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വഴിയിൽ വീണുപോകുകയും അതിനുശേഷം വന്ന രണ്ടു കാറുകൾ ഇയാളുടെ ശരീരത്തിലൂടെ കയറുകയായിരുന്നു. സമീപത്തായിയുള്ള ബാറിലെ സെക്യൂരിറ്റി ജീവനക്കാരാരുമായി ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു നിസാമിന് അപകടം സംഭവിക്കുന്നത്.

Read Also : കോട്ടയത്ത് പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവർക്കായി തെരച്ചിൽ

കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാർ ആ സമയത്ത് നിസാമിനെ രക്ഷിക്കാനായി ശ്രമിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്. വാഹനാപകടം നേരിട്ട് കണ്ട സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ആദ്യഘത്തിൽ സ്തംഭിച്ച് നിൽക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ കാണാനാകും. സംഭവത്തിൽ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

Story Highlights: young man died Road Accident Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here