കട്ടപ്പന ഗവണ്മെന്റ് കോളജിലും മർദ്ദനമെന്ന് പരാതി; രണ്ട് കെ എസ് യു പ്രവർത്തകർ ആശുപത്രിയിൽ

ഇടുക്കി കട്ടപ്പന ഗവണ്മെന്റ് കോളേജിലും കെ എസ് യു പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദിച്ചതായി പരാതി. കോളജ് തെരെഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്. കെ എസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ കോളജ് തെരഞ്ഞെടുപ്പിന് ഇടയിൽ ആയിരുന്നു മർദ്ദനം. തെരെഞ്ഞെടുപ്പിൽ എസ് എഫ് ഐ ആണ് വിജയിച്ചത് ഇതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളജിൽ ആക്രമണത്തിനിരയായ കെഎസ്‍യു പ്രവർത്തക സഫ്ന പറഞ്ഞത്. കോളജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.
അതേസമയം തിരുവനന്തപുരം ലോ കോളജിലെ അക്രമം ലോക്സഭയില്‍ ഉന്നയിച്ച്ഹൈബി ഈഡൻ എം പി രംഗത്തെത്തി. ഭീകരസംഘടനകളെപ്പോലെ എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ഹൈബി. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും കേന്ദ്രം ഇടപെടണമെന്നും ഹൈബി ഈഡൻ എം പി വ്യക്തമാക്കി.
Story Highlights: complaint-of-sfi-harassment-at-kattappana-government-college-too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here