രാജ്യസഭാ സീറ്റ്; സിപിഐഎം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും

രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയായതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു സിപിഐഎം. ഇന്ന് ചേരുന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം പ്രാഥമിക ചർച്ചകൾ നടത്തും. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 21നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എഎ റഹീം, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് വിപി സാനു, എ വിജയരാഘവൻ, തോമസ് ഐസക് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.
വിജയിക്കാൻ കഴിയുന്ന രണ്ടാമത്തെ സീറ്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറിപി സന്തോഷ് കുമാറിനെ സിപിഐ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. സിപി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈ എഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
രാജ്യസഭാ സീറ്റുകൾ സിപിഐഎമ്മിനും സിപിഐക്കും കൊടുക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായിരുന്നു. എൽജെഡി, എൻസിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകൾ സിപിഐക്കും സിപിഐഎമ്മിനും നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Story Highlights: cpim candidate meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here