വിദേശത്ത് നിന്ന് പാഴ്സലായി ഹഷിഷ് ഓയിലും എം.ഡി.എം.എയും; കൊച്ചിയിൽ വൻ ലഹരിവേട്ട

കൊച്ചിയിലും കോഴിക്കോട്ടും വന്‍ലഹരിമരുന്ന് വേട്ട. കസ്റ്റംസ് യൂണിറ്റിൽ നിന്ന് വന്ന പാഴ്സലുകളിൽ ഹഷിഷ് ഓയിലും എം.ഡി.എം.എയും കൊക്കൈയ്നും പിടികൂടി. 97 എല്‍.എസ്.ഡി സ്റ്റാംപുകളും പിടിച്ചെടുത്തു. ഒരാള്‍ കസ്റ്റഡിയില്‍. പാഴ്സല്‍ വന്നത് ഖത്തര്‍, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിൽ നിന്നാണ് പാഴ്സൽ എത്തിയത്. എല്‍.എസ്.ഡി സ്റ്റാംപുകളാണ് കൊച്ചിയിൽ പിടിച്ചെടുത്തത്. പാഴ്സലിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് കോഴിക്കോട്ട് നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്.
Story Highlights: drugs-are-smuggled-into-kerala-from-abroad-lsd-stamps-seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here