ദുരിതഭൂമിയിലേക്ക് ഹൃദയത്തിൽ നിന്ന്; കുഞ്ഞികൈയിലെ കൊച്ചുസമ്പാദ്യം യുക്രൈനിന് നൽകി അഞ്ചുവയസുകാരൻ…

റഷ്യൻ ആക്രമണത്തെ ധീരതയോടെ നേരിടുന്ന യുക്രൈൻ ജനതയുടെ അവസ്ഥയും വാർത്തകളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. യുദ്ധങ്ങൾ തകർത്തുകളയുന്നത് അവിടുത്തെ ജനതയുടെ സന്തോഷവും സമാധാനവുമാണ്. പൊലിയുന്ന ജീവനുകളും തകരുന്ന ജീവിതങ്ങളുമാണ് ചുറ്റും. ഒരു ജനതയുടെ കണ്ണീരിന് ഉത്തരം പറയാനാകാതെ നിസ്സഹായരായ അധികാരികളും. യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്രമവും അരാജകത്വവും ഭയവും അഴിഞ്ഞാടുന്ന ഭൂമിയിൽ സഹായത്തിനായി കരങ്ങൾ നീട്ടുകയാണ് അവിടുത്തുകാർ.
നിരവധി പേരാണ് തങ്ങളാൽ കഴിയുന്ന പോലെ യുക്രൈനിനെ സഹായിക്കാൻ മുന്നോട്ടെത്തുന്നത്. അതിനിടയിൽ ശ്രദ്ധ നേടുകയാണ് ഒരു അഞ്ചുവയസുകാരൻ. ലിയാം മൂർ എന്നാണ് ബാലന്റെ പേര്. കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള ലിയാം താൻ സ്വരുക്കൂട്ടിവച്ചിരുന്ന സമ്പാദ്യത്തിൽ നിന്നും $20 അതായത് 1,530 രൂപ സംഭാവനയായി യുക്രൈനിന് നൽകി. വീട്ടിലെ ചെറിയ പാത്രങ്ങൾ വൃത്തിയാക്കിയും, മറ്റ് ചില്ലറ വീട്ടുജോലികൾ ചെയ്തും അവൻ സമ്പാദിച്ചതാണ് ഈ പണം. ഇത്ര ചെറുപ്പത്തിൽ തന്നെ അവൻ. യുദ്ധത്താൽ തകർന്ന രാജ്യത്തെ സഹായിക്കാൻ തന്നാൽ ആവുന്നത് ചെയ്യണമെന്ന് കരുതുന്നു. യുക്രൈനിന് പണം ആവശ്യമുണ്ട്. അതിനാലാണ് ഞാൻ ഇത് നൽകുന്നത് ലിയാം ഒട്ടാവ സിടിവി ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവൻ റഷ്യൻ-യുക്രൈൻ യുദ്ധം അവൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അവിടുത്തെ എല്ലാ വാർത്തകളും മുടങ്ങാതെ കാണും. സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തെക്കുറിച്ചും ലിയാം കേട്ടിരുന്നു. അവരെ പോലെ തനിക്കും ചെയ്യണമെന്ന ആഗ്രഹമാണ് ലിയാമിനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. ഒന്റാറിയോയിലെ സെന്റ് പോൾസ് കാത്തലിക് എലിമെന്ററി സ്‌കൂളിലാണ് ലിയാം പഠിക്കുന്നത്.
Read Also :ഗൗൺ ലേലത്തിന്; യുക്രൈൻ ജനതയ്ക്കായി പണം സ്വരൂപിക്കാൻ അമേരിക്കൻ ഡിസൈനർ ……
തന്റെ ഈ ആഗ്രഹം ലിയാം അമ്മയുമായി പങ്കുവെച്ചു. അങ്ങനെയാണ് തന്റെ സമ്പാദ്യപെട്ടിയിൽ നിന്ന് പണം അയച്ചു കൊടുക്കാമെന്ന് അവൻ തീരുമാനിക്കുന്നത്. മകന്റെ തീരുമാനത്തിൽ താൻ വളരെയധികം സന്തോഷാവധിയാണെന്നാണ് ലിയാമിന്റെ അമ്മ പറഞ്ഞത്. കൈയിലുണ്ടായിരുന്ന സ്വർണ്ണ നാണയം സംഭാവന ചെയ്തതിന് പുറമെയാണ് തന്റെ മുഴുവൻ പോക്കറ്റ് മണിയും ഇതിനായി സംഭാവന ചെയ്യാൻ ലിയാം തീരുമാനിച്ചത്. ലോകത്തിൽ നിരവധി ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അത് തിരിച്ചറിഞ്ഞ് വേണം നമ്മൾ കുട്ടികളെ വളർത്താൻ. ലിയാമിന്റെ ഈ പ്രവർത്തി സമൂഹത്തിന് മാതൃകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here