Advertisement

കെപിസിസി പുനഃസംഘടന നിർത്തിവച്ചിട്ടില്ല; ആക്രമണങ്ങൾക്ക് പൊലീസ് മൂകസാക്ഷി; കെ സുധാകരൻ

March 16, 2022
1 minute Read

കെപിസിസി പുനഃസംഘടന നിർത്തിവച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുനഃസംഘടന നിർത്തിവച്ചെന്ന വാർത്ത ഏത് അധികാരികതയുടെ അടിസ്ഥാനത്തിലെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഔദ്യോഗിക കാര്യങ്ങൾ മാധ്യമങ്ങളോട് അറിയിക്കുന്നത് കെപിസിസി വക്താക്കളാണ്.

കൂടാതെ എസ്എഫ്ഐയുടെ ഗുണ്ടായിസം വെല്ലുവിളിയായി ഉയരുകയെന്ന് കെ സുധാകരൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകയെ വസ്ത്രാക്ഷേപം നടത്താൻ എസ് എഫ് ഐ ശ്രമിച്ചു. എസ്എഫ്ഐക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാഹചര്യമാണ്. ആക്രമണങ്ങൾക്ക് പൊലീസ് മൂകസാക്ഷി ആകുന്നത് കേരളത്തിന്റെ ശാപമാണെന്നും കെ സുധാകരൻ വിമർശിച്ചു.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

അതേസമയം തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തില്‍ കെ എസ് യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചതിന് പിന്നാലെ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍ രംഗത്തെത്തി. നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വകയെന്നാണ് വിമര്‍ശനം.

കെ എസ് യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നത്. ഇതിന് പിന്നാലെ രാത്രി ഹോസ്റ്റലില്‍ കയറി നിരവധി കെ എസ് യു പ്രവർത്തകരെ എസ്എഫ്ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. പൊലീസിന്റെ കണ്മുന്നിൽ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഒരു ഇന്നോവയിൽ മദ്ദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി ഷാഫി ഫേസബുക്ക് കുറിപ്പില്‍ പറയുന്നു.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് അക്രമ സംഭവമുണ്ടായത്.

Story Highlights: k sudhakaran-against-ksu-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top