ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഖത്തറിലുണ്ടായ കാറപകടത്തിൽ മലയാളി യുവതി മരിച്ചു. കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസാണ് (25) ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിലെ വുകൈർ ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.
ചിപ്പി വർഗീസിൻറെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ചിപ്പി വർഗീസ്ക മകനൊപ്പം സന്ദർശക വിസയിൽ ഖത്തറിൽ ജോലി ചെയ്യുന്ന ഭർത്താവിനരികിലേക്കെത്തിയത്.
Read Also : ഒമാനിൽ ചരക്കു കപ്പലിന് തീപിടിച്ച് കാണാതായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ഭർത്താവ് ജെറിൻ ജോൺസണും മൂന്ന് മാസം പ്രായമുള്ള മകൻ ലൂക്കിനുമൊപ്പം കാറിൽ യാത്രചെയ്യവേയായിരുന്നു അപകടമുണ്ടായത്.
ഇരുവരും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം നെടുവത്തൂർ അമ്പലത്തുംകാലയിലെ സി.വി. വില്ലയിൽ വർഗീസിൻറെയും ഷൈനിയുകെയും മകളാണ് ചിപ്പി.
Story Highlights: Malayalee woman died in a car accident in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here