Advertisement

പഞ്ചാബിലെ ജനങ്ങൾക്കായി ഒരു സുപ്രധാന തീരുമാനം ഉടനെന്ന് ഭഗവന്ത് മാൻ

March 17, 2022
Google News 2 minutes Read

മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പഞ്ചാബിലെ ജനങ്ങൾക്കായി ഒരു സുപ്രധാന തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ച് ഭഗവന്ത് മാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പഞ്ചാബിന്‍റെ ചരിത്രത്തിൽ നാളിതുവരെ ആരും കൈക്കൊണ്ടിട്ടില്ലാത്ത തീരുമാനമായിരിക്കും ഇതെന്ന് പറഞ്ഞ ഭഗവന്ത് മാൻ അതെന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താകും തീരുമാനമെന്നും ഭഗവന്ത് മാൻ ട്വീറ്റ് ചെയ്‌തു.

Read Also : പഞ്ചാബിൽ ഭഗവന്ത് മൻ സർക്കാർ അധികാരമേൽക്കും, 100 ഏക്കറിൽ വിപുലമായ ഒരുക്കങ്ങൾ

ആം ആദ്‌മി സർക്കാർ ജനങ്ങൾക്ക് നല്‍കിയ വാഗ്‌ദാനം നിറവേറ്റും. പഞ്ചാബിലെ ആദ്യ ആംആദ്‌മി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി ഭഗത് സിങ്ങിന്‍റെ ജന്മനാടായ ഖട്‌കര്‍ കലനിൽ ബുധനാഴ്‌ചയാണ് ഭഗവന്ത് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാനെത്തി. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകുമെന്നും അഴിമതി തുടച്ചുനീക്കി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം മാൻ പറഞ്ഞിരുന്നു.

ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 117 അംഗ പഞ്ചാബ് നിയമസഭയിൽ എ.എ.പി 92 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ധുരി നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിംഗ് ഗോൾഡിയെ 58,206 വോട്ടുകൾക്കാണ് മാൻ പരാജയപ്പെടുത്തിയത്.

Story Highlights: Bhagwant Mann said it was an important decision for the people of Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here