‘വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി’; നടിയെ ആക്രമിച്ച കേസിൽ ബൈജു പൗലോസിനെതിരെ പരാതി

നടിയെ ആക്രമിച്ച കേസിൽ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി. വ്യാജ മൊഴി നൽകാൻ ബൈജുപൊലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സാഗർ വിൻസെന്റ്. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന ആശങ്കയുണ്ടെന്ന് സാക്ഷി പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടിസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണം. ( complaint against baiju poulose )
ബൈജു പൗലോസിനെതിരെ നേരത്തെ ദിലീപ് പരാതി ഉന്നയിച്ചിരുന്നു. ബൈജു പൗലോസ് തന്നോടുള്ള വൈരാഗ്യം തീർക്കുകയാണെന്നും വിചാരണാ നടപടികൾ പരമാവധി നീട്ടിക്കൊണ്ടുപോകുകയാണെന്നുമായിരുന്നു ദിലീപിന്റെ ആരോപണം.
ഗൂഡാലോചനാ കേസിൽ ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണമെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചിരുന്നു. തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.
Story Highlights: complaint against baiju poulose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here