Advertisement

ഹാക്കിംഗ് ഭീഷണി: റഷ്യന്‍ നിര്‍മിത കാസ്‌പെര്‍സ്‌കി ആന്റി വൈറസ് വിലക്കി ജര്‍മനി

March 17, 2022
2 minutes Read

ലോകപ്രശസ്ത റഷ്യന്‍ നിര്‍മിത ആന്റിവൈറസ് സോഫ്റ്റ് വെയറായ കാസ്‌പെര്‍സ്‌കി ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ജര്‍മനി. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ജര്‍മനിയുടെ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. കാസ്‌പെര്‍സ്‌കി ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ആക്രമണങ്ങള്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്നും സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഐ ടി സിസ്റ്റത്തെ ഹാക്ക് ചെയ്യാനായി റഷ്യന്‍ ഭരണകൂടം കാസ്‌പെര്‍സ്‌കിയെ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. കാസ്പര്‍സ്‌കി ഉപയോഗിക്കുന്നത് എത്രയും വേഗം അവസാനിപ്പിച്ച് സുരക്ഷിതമായ ആന്റി വൈറസ് സോഫ്റ്റ് വെയറിലേക്ക് മാറണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

എന്നാല്‍ ഈ ആശങ്ക അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് തള്ളിയ കാസ്‌പെര്‍സ്‌കി തങ്ങള്‍ക്ക് റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവിച്ചു. യുദ്ധ പശ്ചാത്തലത്തില്‍ പല റഷ്യന്‍ സോഫ്റ്റ് വെയറുകള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതേസമയം എത്രയും പെട്ടെന്ന് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് റഷ്യയോട് രാജ്യാന്തര നീതിന്യായ കോടതി ആവശ്യപ്പെട്ടു. രാജ്യാന്തര നീതിന്യായ കോടതിയുടെ പരാമര്‍ശം യുക്രൈന്റെ വിജയമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമില്‍ സെലന്‍സ്‌കി പ്രതികരിച്ചു. ഇതിന് പിന്നാലെ റഷ്യയോട് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

യുക്രൈന്‍ റഷ്യ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നല്‍കി ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പതിനഞ്ചിന രൂപരേഖ തയ്യാറാക്കാന്‍ ധാരണയായതായി യുക്രൈന്‍ അറിയിച്ചു. കരാറില്‍ വെടി നിര്‍ത്തലും യുക്രൈന്‍ സേനയുടെ പിന്‍മാറ്റവും സൂചിപ്പിക്കുന്നുണ്ട്. ഇനിയും യുദ്ധം മുന്നോട്ട് പോയാല്‍ ഒരു കോടി വരെ അഭയാര്‍ത്ഥികളുണ്ടാവുമെന്നാണ് നിഗമനം.

Story Highlights:Germany issues hacking warning for users of Kaspersky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top